FYUGP ഇന്റേൺഷിപ്പ്: അവസരങ്ങളുടെ കുറവ് വിദ്യാർത്ഥികളുടെ മുന്നിൽ വലിയ വെല്ലുവിളി
liveBy Pas on 29-08-2026• 0 Views
FYUGPയുടെ ഭാഗമായി ഇന്റേൺഷിപ്പ് നിർബന്ധമാക്കിയ സാഹചര്യത്തിൽ, സംസ്ഥാനത്തെ വലിയൊരു വിഭാഗം വിദ്യാർത്ഥികൾക്ക് ആവശ്യമായ internship opportunities ലഭ്യമാക്കുന്നത് വലിയ വെല്ലുവിളിയായി തുടരുന്നതായി റിപ്പോർട്ട്. ചില പഠനമേഖലകളിൽ ആവശ്യത്തിന് സ്ഥാപനങ്ങൾ ലഭ്യമല്ലാത്തതും, നഗരപ്രദേശങ്ങളിൽ കൂടുതൽ അവസരങ്ങൾ കേന്ദ്രീകരിക്കുന്നതും വിദ്യാർത്ഥികളെ ബുദ്ധിമുട്ടിലാക്കുന്നുവെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു
പ്രത്യേകിച്ച് സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് മറ്റൊരു ജില്ലയിലേക്കോ സംസ്ഥാനത്തിന് പുറത്തേക്കോ പോയി unpaid internship ചെയ്യുന്നത് അധിക സാമ്പത്തിക ബാധ്യത സൃഷ്ടിക്കാം. നിർബന്ധിത ഇന്റേൺഷിപ്പിന് ആവശ്യമായ അവസരങ്ങൾ ലഭ്യമല്ലെങ്കിൽ വ്യാജ സർട്ടിഫിക്കറ്റുകൾക്കും പേരിലുള്ള internship-ുകൾക്കും ഇടയാകാമെന്ന ആശങ്കയും വിദഗ്ധർ പങ്കുവെച്ചിട്ടുണ്ട്
ഈ സാഹചര്യത്തിൽ വിദ്യാർത്ഥികൾക്ക് internship കണ്ടെത്താനുള്ള മുഴുവൻ ഉത്തരവാദിത്വവും അവരിൽ മാത്രം ചുമത്താതെ, കോളേജുകൾ തന്നെ വിശ്വസനീയമായ സ്ഥാപനങ്ങളുമായി സഹകരിക്കുകയും internship networks ശക്തിപ്പെടുത്തുകയും ചെയ്യേണ്ടത് പ്രധാനമാണ്.
Read more : https://www.newindianexpress.com/states/kerala/2026/Jun/06/too-few-internships-rise-of-fake-certificates-in-kerala