← All Discussions

FYUGP ഇന്റേൺഷിപ്പ്: അവസരങ്ങളുടെ കുറവ് വിദ്യാർത്ഥികൾക്ക് വെല്ലുവിളിയാകുന്നു

liveBy Pas on 27-08-20260 Views
FYUGPയുടെ ഭാഗമായി നിർബന്ധിതമാക്കിയ ഇന്റേൺഷിപ്പിന് ആവശ്യമായ അവസരങ്ങളുടെ കുറവ് കേരളത്തിൽ വലിയ വെല്ലുവിളിയായി തുടരുന്നതായി റിപ്പോർട്ട്. ലക്ഷക്കണക്കിന് വിദ്യാർത്ഥികൾക്ക് ആവശ്യമായ internship placements ലഭ്യമാക്കാൻ നിലവിലുള്ള സംവിധാനങ്ങൾ മതിയാകുമോ എന്ന ആശങ്കയാണ് ഉയരുന്നത്. പ്രത്യേകിച്ച് എല്ലാ പഠനമേഖലകൾക്കും ആവശ്യമായ സ്ഥാപനങ്ങളും internship opportunities-ഉം ലഭ്യമല്ലാത്ത സാഹചര്യം വിദ്യാർത്ഥികളെ ബാധിച്ചേക്കാം ഇന്റേൺഷിപ്പ് നിർബന്ധിതമാകുമ്പോൾ അതിനനുസരിച്ചുള്ള അവസരങ്ങൾ ഒരുക്കാനുള്ള ഉത്തരവാദിത്വം വിദ്യാർത്ഥികളിൽ മാത്രം ചുമത്താൻ കഴിയില്ലെന്നാണ് വിദ്യാഭ്യാസ രംഗത്തെ വിദഗ്ധരുടെ അഭിപ്രായം. കോളേജുകൾ വിശ്വസനീയമായ സ്ഥാപനങ്ങളുമായി സഹകരിക്കുകയും കൂടുതൽ internship networks രൂപീകരിക്കുകയും വേണം. ഇല്ലെങ്കിൽ യഥാർത്ഥ practical learning-ന് പകരം വെറും certificate നേടാനുള്ള പ്രവണത വളരാനുള്ള സാധ്യതയുണ്ടെന്നും റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നു സംസ്ഥാന സർക്കാർ ആരംഭിച്ച Internship Kerala പ്ലാറ്റ്ഫോം വിദ്യാർത്ഥികളെയും സ്ഥാപനങ്ങളെയും ബന്ധിപ്പിക്കുകയാണ് ലക്ഷ്യമിടുന്നത്. സർക്കാർ, PSU, സ്വകാര്യ സ്ഥാപനങ്ങൾ തുടങ്ങിയ വിവിധ മേഖലകളിലെ അവസരങ്ങളുമായി വിദ്യാർത്ഥികളെ ബന്ധിപ്പിക്കുന്നതിനും internship പ്രക്രിയയ്ക്ക് end-to-end support നൽകുന്നതിനുമാണ് പ്ലാറ്റ്ഫോം രൂപകൽപ്പന ചെയ്തിരിക്കുന്നത്.