FYUGP ഇന്റേൺഷിപ്പ്: അവസരങ്ങൾക്കൊപ്പം ഗുണമേന്മയും ഉറപ്പാക്കണം
liveBy Pas on 24-08-2026• 0 Views
FYUGPയുടെ ഭാഗമായി കേരളത്തിലെ വിദ്യാർത്ഥികൾക്ക് നിർബന്ധിത ഇന്റേൺഷിപ്പ് അവസരങ്ങൾ ലഭ്യമാക്കുന്നതിനായി Kerala Internship Portal ആരംഭിച്ചിട്ടുണ്ട്. വിദ്യാർത്ഥികളെയും വിവിധ സ്ഥാപനങ്ങളെയും ബന്ധിപ്പിക്കുകയും industry–academia collaboration ശക്തിപ്പെടുത്തുകയും ചെയ്യുകയാണ് പോർട്ടലിന്റെ പ്രധാന ലക്ഷ്യം.
എന്നാൽ ഇന്റേൺഷിപ്പ് ഒരു നിർബന്ധിത അക്കാദമിക് ഘടകമായി മാത്രം മാറാതെ വിദ്യാർത്ഥികൾക്ക് യഥാർത്ഥ പ്രായോഗിക പരിചയം നൽകുന്ന രീതിയിലായിരിക്കണമെന്നതാണ് പ്രധാന ആവശ്യം. പഠിക്കുന്ന വിഷയവുമായി ബന്ധപ്പെട്ട അവസരങ്ങൾ, പരിശീലനം, mentorship, വ്യക്തമായ evaluation എന്നിവ ലഭിക്കുമ്പോഴാണ് ഇന്റേൺഷിപ്പ് വിദ്യാർത്ഥികളുടെ employability വർധിപ്പിക്കുന്നതിൽ ഫലപ്രദമാകുന്നത്.
ചില കോളേജുകൾക്ക് industry, research സ്ഥാപനങ്ങൾ, NGOs തുടങ്ങിയവയുമായി മതിയായ ബന്ധങ്ങളില്ലാത്തതിനാൽ എല്ലാവർക്കും ഒരേ നിലവാരത്തിലുള്ള internship അവസരങ്ങൾ ലഭ്യമാക്കുന്നതിൽ വെല്ലുവിളികൾ ഉണ്ടാകാമെന്ന വിലയിരുത്തലുകളും ഉയർന്നിട്ടുണ്ട്
വിദ്യാർത്ഥികളുടെ നിർബന്ധിത ഇന്റേൺഷിപ്പ് ഒരു formal requirement ആയി ചുരുങ്ങാതെ, അവരുടെ കഴിവുകളും തൊഴിൽ സാധ്യതകളും വർധിപ്പിക്കുന്ന യഥാർത്ഥ learning experience ആയി മാറണം.